സർട്ടിഫിക്കറ്റ് വിതരണം

Tuesday 15 July 2025 6:29 PM IST

തൃപ്പൂണിത്തുറ : പൾസ് ഒഫ് തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കവിത, ചിത്രരചന, ഉപന്യാസം മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളിൽ പന്ത്രണ്ട് സമ്മാനങ്ങൾ നേടി വിജയികളായ തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോൺവെന്റിലുള്ള കുട്ടികൾക്കുള്ള മെമന്റോയുടെയും സർട്ടിഫിക്കറ്റിന്റെയും വിതരണ ഉദ്ഘാടനം കൊച്ചി എ .സി .പി പി. രാജ്കുമാർ നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡന്റ് പ്രകാശ് അയ്യർ, എം.എം മോഹനൻ, ജെയിംസ് മാത്യു, ഡോ. ലാലി മോൾ, അബ്ദുൾ ഗഫൂർ, നവ്യ റോസ്, ലിസ്യൂ തുടങ്ങിയവർ സംസാരിച്ചു.