സ്കൂൾ ലൈബ്രറികൾക്ക് പുസ്തക വിതരണം

Wednesday 16 July 2025 12:35 AM IST
പുസ്തകങ്ങളുടെ വിതരണം കുറ്റിയാടി എം.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിക്കുന്നു.

കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി കാനത്തിൽ ജമീല എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹയർസെക്കൻഡറി , ഹൈസ്കൂളുകൾ ലൈബ്രറികൾക്കായി വാങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ.കെ സത്യൻ, പി.വിശ്വൻ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു. തിരുവങ്ങൂർ ഹയർസെക്കൻഡറി, പൊയിൽകാവ് ഹയർസെക്കൻഡറി, കൊയിലാണ്ടി മാപ്പിള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി, കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി, പന്തലായനി ഗവ.ഹയർസെക്കൻഡറി , വന്മുഖം ഗവ.ഹൈസ്കൂൾ, സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി , പയ്യോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി, പയ്യോളി ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ, കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി എന്നീ സ്‌കൂളുകൾ പുസ്തകം ഏറ്റുവാങ്ങി.