അങ്കണവാടി കം ക്രഷ് പദ്ധതി ആരംഭിച്ചു

Wednesday 16 July 2025 12:40 AM IST
നാദാപുരം ഗ്രാമ പഞ്ചായത്തിലെ ആദ്യ അങ്കണവാടി കം ക്രഷിൻ്റെ ഉദ്ഘാടനം ഡോ.രാജു നാരായണസ്വാമി നിർവഹിക്കുന്നു.

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശിശു സൗഹൃദ, സ്ത്രീ സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി അങ്കണവാടി കം ക്രഷ് പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിലെ വയലിലെ സ്കൂൾ അങ്കണവാടിയോട് ചേർന്ന് ആരംഭിച്ച ഗ്രാമപഞ്ചായത്തിലെ ആദ്യ അങ്കണവാടി കം ക്രഷ് പ്രവർത്തനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ, ജനീദ ഫിർദൗസ്, എം.സി. സുബൈർ, തൂണേരി സി.ഡി.പി. ഒ ചിന്മയി. എസ് ആനന്ദ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ നിഷ നമ്പപ്പൊയിൽ എന്നിവർ പ്രസംഗിച്ചു. ആറുമാസം മുതൽ ആറു വയസു വരെയുള്ള കുട്ടികളുടെ സംരക്ഷണമാണ് പദ്ധതിയിലൂടെ സാദ്ധ്യമാകുന്നത്.