പ്ലസ് വണ്‍ അഡ്മിഷന്‍, ഇതുവരെ പ്രവേശനം നേടിയവര്‍ 3.81 ലക്ഷം പേര്‍

Tuesday 15 July 2025 9:08 PM IST

ഇതുവരെ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ 3,81,404 പേരാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവേശനം നേടിയവരുടെ കണക്ക് ഇപ്രകാരമാണ്.

മെറിറ്റില്‍ പ്രവേശനം നേടിയത് (2,97,758) സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടിയത് - 4,812 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം നേടിയത് -1149 കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയത് - 20,960 മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയത് -34,852 അണ്‍ എയിഡഡില്‍ ചേര്‍ന്നവര്‍ -21,873.

അലോട്ട്‌മെന്റ് നല്‍കിയിട്ടും പ്രവേശനം നേടാത്തവര്‍ - 87,989

നിലവിലുള്ള ഒഴിവുകള്‍ ഇപ്രകാരമാണ്

മെറിറ്റ് - 29,069 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ - 375 അണ്‍ എയിഡഡ് - 31,772 ആകെ ഒഴിവുകള്‍ - 61,216

അണ്‍ എയിഡഡ് സീറ്റുകള്‍ ഒഴിവാക്കിയാല്‍ തന്നെ 29,444 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ളഅപേക്ഷകരുടെ എണ്ണം (14,055) മാത്രമാണ്.

ഇനി മലപ്പുറം ജില്ലയിലെ കണക്ക്

മെറിറ്റ് - 56,354 സ്‌പോര്‍ട്‌സ് ക്വാട്ട - 1,038 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ - 40 കമ്മ്യൂണിറ്റി ക്വാട്ട - 3,473 മാനേജ്‌മെന്റ് - 4,617 അണ്‍ എയിഡഡില്‍ ചേര്‍ന്നവര്‍ - 4,352 ആകെ 69,874 സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടി. അലോട്ട്‌മെന്റ് നല്‍കിയിട്ടും പ്രവേശനം നേടാത്തവര്‍ - 12,358

മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകള്‍ ഇപ്രകാരമാണ്

മെറിറ്റ് - 2076 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ - 10 അണ്‍എയിഡഡ് - 6,949 ആകെ ഒഴിവുകള്‍ - 9,035 അണ്‍ എയിഡഡ് സീറ്റുകള്‍ ഒഴിവാക്കിയാല്‍ തന്നെ 2,086 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 4,148 ആണ്.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് 2025 ജൂലൈ 16 ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 2025 ജൂലൈ 16 മുതല്‍ 17 ന് വൈകിട്ട് 4 മണിവരെ. തുടര്‍ന്ന് ജില്ലാ/ജില്ലാന്തര ട്രാസ്ഫറിനുള്ള വേക്കന്‍സിയും അപേക്ഷാ സമര്‍പ്പണവും 2025 ജൂലൈ 19 മുതല്‍ 21 വരെ നടത്തും. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂലൈ 25 മുതല്‍ 28 വരെ. ട്രന്‍സ്ഫറിനു ശേഷമുള്ള ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നല്‍കുന്നതാണ്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ 2025 ജൂലൈ 31 ന് പൂര്‍ത്തിയാകുന്നതാണെന്നും മന്ത്രി അറിയിച്ചു.