അമയോ ഫ്രെഷ് ന്യൂട്രി ബ്ലെൻഡറുമായി ക്രോംപ്ടൺ

Wednesday 16 July 2025 12:31 AM IST

കൊച്ചി: പുതുതലമുറ അമയോ ഫ്രഷ് ന്യൂട്രി ബ്ലെൻഡർ ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുറത്തിറക്കി. ആധുനിക അടുക്കളകൾക്ക് അനുയോജ്യമായതും ദൈനംദിന പോഷകാഹാരം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബ്ലെൻഡർ വേഗത്തിലും ശുചിത്വമുള്ളതും വിശ്വസനീയവുമായ ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതാണ്. 400 വാട്ട്‌സ് മാക്‌സി ബ്ലെൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ബ്ലെൻഡുകൾ, ഇന്റലിജന്റ് ലോക്കിംഗ് മെക്കാനിസം, ബി.പി.എ രഹിത ജാറുകൾ, എസ്.എസ് 304 സ്‌റ്റെയിൻലെസ് ബ്ലേഡുകൾ, ആഡ്ഓൺ സിപ്പർ ക്യാപ്പും സ്റ്റോറേജ് ലിഡുകളും നിറഞ്ഞതാണ് അമയോ ഫ്രഷ് ന്യൂട്രി ബ്ലെൻഡർ.

വില

5,299 രൂപ