തോട്ടിലേയ്ക്ക് അറവ് മാലിന്യങ്ങൾ തള്ളി

Wednesday 16 July 2025 12:31 AM IST
കക്കയം 26ാം മൈലിൽ തോട്ടിലേയ്ക്ക് അറവ് മാലിന്യങ്ങൾ തള്ളിയ സ്ഥലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

തലയാട്: കക്കയം വനമേഖലയോട് ചേർന്ന് 26-ാം മൈൽ പ്രദേശത്ത് മാലിന്യങ്ങൾ തള്ളി. നിരവധി ആളുകൾ കുളിക്കാനും കുടിക്കാനും മറ്റു ആവശ്യത്തിന് ഉപയോഗിക്കുന്ന പൂനൂർ പുഴയിലേക്ക് എത്തിച്ചേരുന്ന ഇരുപത്താറാം മൈൽ തോട്ടിലാണ് അറിവ് മാലിന്യങ്ങൾ തള്ളിയത്. നിരവധി ആൾക്കാർ കുടിവെള്ളത്തിനായി ഈ തോട്ടിൽ നിന്ന് പൈപ്പുകൾ ഉപയോഗിച്ച് വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്നതാണ്. വെള്ളത്തിന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് സംഭവം കണ്ടെത്തിയത്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കക്കയം സെക്ഷൻ ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മാലിന്യങ്ങൾ കുഴിച്ചുമൂടി. മുൻപും ഈ ഭാഗത്ത് അറവ് മാലിന്യങ്ങൾ തള്ളിയിരുന്നു. ഇതേ തുടർന്ന് ഇവിടെ ക്യാമറ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.