മേഘാലയ സർക്കാരുമായി സഹകരിക്കാൻ ലുലു ഗ്രൂപ്പ്  

Wednesday 16 July 2025 12:32 AM IST

ഷില്ലോങ്: കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് ലുലു ഗ്രൂപ്പ് ഇന്റർനാഷണലും മേഘാലയ സർക്കാരും കൈകോർക്കുന്നു.

ഇതിനായി ലുലു ഗ്രൂപ്പിന്റെ എട്ടംഗ ഉന്നതതല പ്രതിനിധി സംഘം മേഘാലയ സന്ദർശിച്ചു. 2023 നവംബറിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലും മേഘാലയ കാർഷിക വിപണന ബോർഡും (എം.എസ്.എ.എം.ബി) ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലിമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ, കൃഷി, കർഷകക്ഷേമ മന്ത്രി ഡോ. മസൽ അമ്പരീൻ ലിങ്‌ദോ തുടങ്ങിയവരുമായി ചർച്ച നടത്തി.

മേഘാലയയിലെ കാർഷികോത്‌പ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും കാർഷിക കയറ്റുമതി രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ജി.ഐ ടാഗ് ചെയ്ത ഖാസി മാൻഡരിൻ, പൈനാപ്പിൾ, ഇഞ്ചി എന്നിവയുടെ കയറ്റുമതിക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.