വായ്പ തിരിച്ചടവ് മുടക്കി എം.ടി.എൻ.എൽ
Wednesday 16 July 2025 12:35 AM IST
കൊച്ചി: പൊതുമേഖല ടെലികോം കമ്പനിയായ മഹാനഗർ ടെലികോം നിഗാം ലിമിറ്റഡ്(എം.ടി.എൻ.എൽ) കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ഏഴ് മുൻനിര ബാങ്കുകൾക്ക് വായ്പ, പലിശ എന്നീ ഇനങ്ങളായി 8,585 കോടി രൂപയുടെ തിരിച്ചടവാണ് ജൂൺ വരെയുള്ള കാലയളവിൽ മുടക്കം വരുത്തിയത്. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ നൽകിയ വായ്പകളാണ് കിട്ടാക്കടമായത്. കഴിഞ്ഞ വർഷം ആഗസ്‌റ്റ് മുതൽ കമ്പനി വായ്പാതുക തിരിച്ചടച്ചിട്ടില്ല.