സഹ. ബാങ്കുകൾ സഹാനുഭൂതി കാണിക്കണം: മന്ത്രി വാസവൻ

Wednesday 16 July 2025 12:38 AM IST

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനം സാധാരണക്കാരോട് സഹാനുഭൂതിയോടെ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിനായുള്ള 'ഒരുമിച്ചുയരാം' ശില്പശാലയുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുത്ത 600 സംഘങ്ങളിൽ നിന്നുള്ള 2400 സഹകാരികൾക്ക് പരിശീലനം നൽകുന്നതിനായി കേരള ബാങ്ക് ആണ് ശിൽപശാല സംഘടിപ്പിക്കുന്നത്. മൺവിള അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.