കേരളസർവകലാശാല അഞ്ചാം സെമസ്റ്റർ ക്ലാസ്
Wednesday 16 July 2025 12:59 AM IST
കേരളസർവകലാശാലയുടെ സി.ബി.സി.എസ്. ബിരുദ കോഴ്സുകളുടെ
അഞ്ചാം സെമസ്റ്റർ ക്ലാസുകൾ 16 മുതൽ ആരംഭിക്കും.
2024 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ, 2024സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‍സി ബോട്ടണി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 & 2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംസിഎ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ എംസിഎ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എംബിഎ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ പാർട്ട്ടൈം/ഈവനിംഗ്) കോഴ്സുകളുടെ മേഴ്സിചാൻസ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.