സൗജന്യ കലാ പരിശീലനം ഉദ്ഘാടനം
കൊല്ലം: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയായ സൗജന്യ കലാപരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂർ ഏഴാംകുറ്റി ശിശുമന്ദിരത്തിൽ മുന്ന പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ഓയൂർ ഡിവിഷൻ മെമ്പർ കരിങ്ങന്നൂർ സുഷമ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. ജയന്തി ദേവി, ഗ്രാമപഞ്ചായത്ത് അംഗം കെ.ലിജി, വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആനന്ദൻ, വെളിച്ചം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജി.കെ. മുരുകേഷ്, മുന്ന ലൈബ്രറി പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള, എസ്.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വജ്രജൂബിലി കലാകാരന്മാരായ കലാമണ്ഡലം അനുവും മുഹമ്മദ് താഹയും ക്ലാസുകൾ നയിച്ചു. തുടർന്ന് മലാല ദിനാചരണവും നടന്നു. മുന്ന ലൈബ്രറി സെക്രട്ടറി ജി. മധുസൂദനൻ നന്ദി പറഞ്ഞു.