ജനകീയ ഗ്രന്ഥശാലയ്ക്ക് മന്ദിരോദ്ഘാടനം

Wednesday 16 July 2025 12:37 AM IST
തേവലക്കര കമലാലയം ഒ. നാരായണൻ ജനകീയ ഗ്രന്ഥശാലയുടെ പുതിയ ഓഫീസ് മന്ദിരം. ഡോ. സുജിത്ത് വിജയംപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ൽ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി എന്നിവർ സമീപം

തേവലക്കര : കമലാലയം ഒ. നാരായണൻ ജനകീയ ഗ്രന്ഥശാലയുടെ പുതിയ ഓഫീസ് മന്ദിരം. ഡോ. സുജിത്ത് വിജയംപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫോട്ടോ അനാച്ഛാദനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ് എൻ. വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ. രഘുകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സോമൻ വെളിച്ചം പദ്ധതിയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി. വിജയകുമാർ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ബ്ലോക്ക് മെമ്പർ സുമയ്യ അഷറഫ്, ഗ്രന്ഥശാല രക്ഷാധികാരി എൻ. മോഹനൻ, നേതൃസമിതി കൺവീനർ കെ. എസ്. ബിജുകുമാർ, ഗാന്ധിനഗർ രക്ഷാധികാരി ടി.എ.തങ്ങൾ, ട്രിവാൻഡ്രം നഗർ രക്ഷാധികാരി റക്കുബ് കുഞ്ഞ്, പി.സുഭാഷ് പൊൻകുന്നം, കവയിത്രി ജയശ്രീ മോഹൻ, രഘു പി. മൂന്നുതുണ്ടിൽ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രതിനിധി വി. മധുസൂദനൻ നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രന്ഥശാല, പർപ്പിൾ ഐ. കെയർ, തേവലക്കര ഗവ. ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.