ലഹരി വിരുദ്ധ കാമ്പെയിൻ ഗൃഹ സന്ദർശനം

Wednesday 16 July 2025 12:39 AM IST
പടം: കെ.എസ്.എസ്.പി. യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ബോധവത്കരണനോട്ടീസ് വിതരണം ചെയ്യുന്നു.

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പെയിന്റെ ഭാഗമായി നടന്ന ഗൃഹസന്ദർശന പരിപാടിയിൽ 500 വീടുകൾ കയറി ബോധവത്കരണം നൽകി. ലഘുലേഖ വിതരണവും നടത്തി. വീടുകൾക്ക് പുറമെ വിവിധ സ്കൂളുകളിലും ഓഫീസുകളിലും ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. തൂണേരി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള എട്ട് യൂണിറ്റുകളിൽ സ്ക്വാഡുകൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം.