വീണാ ജോർജിന് പിന്തുണ

Wednesday 16 July 2025 12:48 AM IST

കോഴഞ്ചേരി : ആരോഗ്യമന്ത്രി വീണാജോർജിന് ഐക്യദാർഢ്യവുമായി എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ സി പി ദേശീയ നിർവ്വാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സി പി എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം ബിജിലി പി.ഈശോ, സി പി ഐ എം എൽ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസഫ് ഐപ്പ് , നൈജിൽ കെ ജോൺ, ആർ.ഡോണി, എം.ജി.സുകുമാരൻ, മിനി ശ്യാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.