വിദ്യാഭ്യാസ അവാർഡ്

Wednesday 16 July 2025 12:50 AM IST

പത്തനംതിട്ട : കർഷകതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യശ്രമത്തിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും പ്ലസ് ടു, വി.എച്ച്.എസ്.ഇ അവസാനവർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം. അവസാന തീയതി ഓഗസ്റ്റ് 30. ഫോൺ. 04682327415. വെബ്‌സൈറ്റ് : www.agriworkersfund.org