കമ്മിറ്റി രൂപീകരണ യോഗം

Wednesday 16 July 2025 12:58 AM IST

കോന്നി: റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജു കുമ്മണ്ണൂർ, പ്രവീൺ പ്ലാവിളയിൽ, റോബിൻ മോൻസി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിജു കുണ്ണൂർ (പ്രസിഡന്റ്) പ്രവീൺ പ്ലാവിളയിൽ (വൈസ് പ്രസിഡന്റ്) കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) ഷെരീഫ് മാളിയേക്കൽ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.