ലോക്‌സഭാംഗങ്ങൾ ഇരിപ്പിടത്തിലെത്തി ഹാജർ വയ്‌ക്കണം

Wednesday 16 July 2025 12:00 AM IST

ന്യൂഡൽഹി : ലോക്‌സഭാംഗങ്ങൾ ഇനി സഭയിലെ ഇരിപ്പിടത്തിലെത്തി ഹാജർ രേഖപ്പെടുത്തണം. ജൂലായ് 21ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം മുതലാണ് ഹൈടെക്ക് സംവിധാനം. സീറ്റുകളിൽ മൾട്ടി മോഡൽ ഡിവൈസ് സ്ഥാപിച്ചു.

സഭാലോബിയിലെ രജിസ്റ്ററിൽ ഒപ്പിടുന്ന പതിവു രീതിക്കാണ് അവസാനമാകുന്നത്. അംഗങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഡെയ്ലി അലവൻസ് വാങ്ങണമെങ്കിൽ ഹാജർ നിർബന്ധമാണ്. അതേസമയം പ്രധാനമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഹാജർ രേഖപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കി. അംഗങ്ങളുടെ പ്രസംഗം എ.ഐ സംവിധാനം ഉപയോഗിച്ച് വിവിധ ഭാഷകളിലേക്ക് മാറ്റുന്നതും വർഷകാല സമ്മേളനത്തിൽ നടപ്പിലാക്കാനാണ് ശ്രമം.

ഹാജരിന്

മൂന്ന് വഴികൾ

1. മൾട്ടി മീഡിയ കാർഡ്

2. പ്രത്യേക പിൻ നമ്പർ എന്റർ ചെയ്‌ത്

3. ബയോമെട്രിക് രീതി - വിരൽ പതിപ്പിച്ച്