എസ്.പി.മെഡിഫോർട്ടിന് ദക്ഷിണേന്ത്യയിലെ മികച്ച മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനുള്ള ബഹുമതി
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്ക് നൽകുന്ന പുരസ്‌കാരം എസ്.പി മെഡിഫോർട്ടിന്. മൾട്ടി ഡിസിപ്ലിനറി ഹെൽത്ത് കെയറിലെ എസ്.പി മെഡിഫോർട്ടിന്റെ സംഭാവനകളും നൂതന സാങ്കേതികവിദ്യയും രോഗികളിൽ നിന്നുള്ള പ്രതികരണങ്ങളുമാണ് നേട്ടത്തിനർഹമാക്കിയത്. മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടന്ന വേൾഡ് എച്ച്.ആർ.ഡി കോൺഗ്രസിലാണ് പുരസ്‌കാരം സമ്മാനിച്ചത്. രോഗിക്ക് പ്രഥമ പരിഗണന എന്ന നിലപാടിന്റെ പ്രതിഫലനമാണ് അവാർഡെന്ന് എസ്.പി മെഡിഫോർട്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്.പി അശോകൻ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയെ മനുഷ്യത്വപരമായ സഹാനുഭൂതിയോടൊപ്പം സമന്വയിപ്പിക്കുന്ന ആശുപത്രിയായാണ് എസ്.പി മെഡിഫോർട്ടെന്നും അവാർഡ് രോഗികൾക്ക് സമർപ്പിക്കുന്നതായും ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്മണ്യൻ പറഞ്ഞു.
ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ 8ാമത് എഡിഷൻ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് എസ്.പി മെഡിഫോർട്ട്. കാർഡിയോളജി, ഓർത്തോപ്പീഡിക്സ്, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിവിധ മേഖലകളിലെ സെന്റർ ഓഫ് എക്സലൻസിലൂടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെ സമന്വയിപ്പിക്കുന്ന സ്ഥാപനമാണ് മെഡിഫോർട്ട്.
ക്യാപ്ഷൻ: ദക്ഷിണേന്ത്യയിലെ മികച്ച മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് വേൾഡ് എച്ച്.ആർ.ഡി കോൺഗ്രസ് നൽകുന്ന പുരസ്‌കാരം എസ്.പി മെഡിഫോർട്ട് ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി സുബ്രഹ്മണ്യവും വനജ സുബ്രഹ്മണ്യവും ചേർന്ന് ഏറ്റുവാങ്ങുന്നു