ആദിവാസി ഭൂസമരത്തിന് തിയ്യ മഹാസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Wednesday 16 July 2025 12:15 AM IST
മലപ്പുറം : മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ 56ാം ദിവസവും തുടരുന്ന ആദിവാസി ഭൂസമരത്തിന് തിയ്യ മഹാസഭ മലപ്പുറം ജില്ലാ കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി നടുത്തൊടി പ്രേമാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി രാജഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം അശോകബാലൻ , സുനിൽകുമാർ, ഹരിദാസൻ, റീന , സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് സമരത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഭക്ഷണ സാധനങ്ങൾ, തുണിത്തരങ്ങൾ , പച്ചക്കറികൾ എന്നിവ സമരസമിതിക്ക് കൈമാറി.