സീഫുഡ് കഫെറ്റീരിയ അപേക്ഷ ക്ഷണിച്ചു
Wednesday 16 July 2025 12:17 AM IST
മലപ്പുറം: പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂർ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈൽ സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ച് മുതൽ 10 വരെ അംഗങ്ങൾ അടങ്ങിയ മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാഹനം ഉൾപ്പെടുന്ന സ്‌കീമുകളിൽ തിരഞ്ഞെടുക്കുന്ന ഗ്രൂപ്പിന് വാഹനം വിതരണം ചെയ്യും.അപേക്ഷകർ താനൂർ, പൊന്നാനി മത്സ്യഭവൻ ഓഫീസുകളിൽ ജൂലായ് 25നകം അപേക്ഷിക്കണം. ഫോൺ: പൊന്നാനി മത്സ്യ ഭവൻ 0494 2669105, താനൂർ മത്സ്യ ഭവൻ 8891685674.