ഇടപെടില്ലെന്ന് സുപ്രീംകോടതി: കീം: പുതിയ റാങ്ക് പട്ടികയിൽ മാറ്റമില്ല

Wednesday 16 July 2025 12:31 AM IST

ന്യൂഡൽഹി : കേരള ഹൈക്കോടതി വിധി പ്രകാരം പുനഃക്രമീകരിച്ച ഈ അദ്ധ്യയന വർഷത്തെ കീം റാങ്ക് പട്ടികയിലും, എൻജിനിയറിംഗ് പ്രവേശന നടപടികളിലും ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമായ സൂചന നൽകി. ഈ ഘട്ടത്തിൽ അനിശ്ചിതത്വമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്, 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ

കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയില്ലെങ്കിലും ഫലത്തിൽ ഇത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ്. ഇപ്പോൾ തന്നെ ഓരോ പരീക്ഷയും, പ്രവേശനനടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യം ഇത്തരത്തിലുള്ള അനിശ്ചിതത്വത്താൽ വലയുന്ന സാഹചര്യമുണ്ടെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾക്ക് തടസമില്ല. പുനഃക്രമീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താം.

മാർക്കിലെയും റാങ്കിലെയും മാറ്റം തുടങ്ങിയ വസ്‌തുതകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കില്ല. പരീക്ഷ നടത്തിയ ശേഷം സ്റ്റേറ്റ് സിലബസ്,​ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിന് പുതിയ ഫോർമുല ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവരാൻ കഴിയുമോയെന്ന നിയമപ്രശ്‌നം പിന്നീട് പരിഗണിക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഭേദഗതി കൊണ്ടു വന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

സർക്കാർ നിലപാട്

ഇന്നറിയിക്കണം

സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്നുണ്ടോയെന്ന് സർക്കാർ ഇന്ന് അറിയിക്കണമെന്ന് സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശിയോട് നിർദ്ദേശിച്ചു. അപ്പീൽ പോകേണ്ടതില്ലെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.

ആശങ്ക അറിയിച്ച്

വിദ്യാർത്ഥികൾ

റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്,​ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവന്നതെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൽഫിക്കൽ അലി എന്നിവർ വാദിച്ചു. കോടതി ഇടപെട്ടാൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, അഡ്വ. അൽജോ കെ. ജോസഫ് എന്നിവർ അറിയിച്ചു.

എ​ൻ​ജി.​ ​പ്ര​വേ​ശ​നം​:​ ​ഓ​പ്ഷൻ ആ​ഗ​സ്റ്റ് 2​ലേ​ക്ക് ​നീ​ട്ടാ​ൻ​ ​ഉ​ത്ത​ര​വ്

കൊ​ച്ചി​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 18​ൽ​ ​നി​ന്ന് ​ആ​ഗ​സ്റ്റ് ​ര​ണ്ടി​ലേ​ക്ക് ​നീ​ട്ടാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​അ​ധി​ക​ ​സീ​റ്റു​ക​ളും​ ​പു​തി​യ​ ​കോ​ഴ്സു​ക​ളും​ ​എ.​ഐ​ ​സി.​ടി.​ഇ​ ​അം​ഗീ​ക​രി​ച്ച് ​ഉ​ത്ത​ര​വാ​യി​ട്ടും​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​വൈ​കു​ക​യാ​ണെ​ന്ന് ​കാ​ണി​ച്ച് ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​അ​മ​ൽ​ജ്യോ​തി​യ​ട​ക്കം​ ​ഒ​രു​ ​കൂ​ട്ടം​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​തീ​ർ​പ്പാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​ഡി.​കെ.​ ​സിം​ഗി​ന്റെ​ ​ഉ​ത്ത​ര​വ്. സ​ർ​വ​ക​ലാ​ശാ​ല​ ​ഈ​ ​മാ​സം​ 23​ന​കം​ ​ഇ​ൻ​സ്പെ​ക്ഷ​ൻ​ ​ടീ​മി​നെ​ ​നി​യോ​ഗി​ച്ച് 31​ന​കം​ ​കോ​ളേ​ജു​ക​ളു​ടെ​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു. താ​ത്കാ​ലി​ക​ ​വി.​സി​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ,​ ​വി.​സി​മാ​ർ​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന​ത് ​വി​ല​ക്കി​യി​രു​ന്നു.​ ​ഈ​ ​ഉ​ത്ത​ര​വി​ന്റെ​ ​പേ​രി​ലാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​തീ​രു​മാ​നം​ ​വൈ​കി​ക്കു​ന്ന​തെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​എ​ന്നാ​ൽ​ ​കോ​ഴ്സു​ക​ളു​ടെ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ​ഉ​ത്ത​ര​വി​ൽ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് ​കോ​ട​തി​ ​വി​ശ​ദീ​ക​രി​ച്ചു.

തീ​യ​തി​ ​നീ​ട്ടി

അതേസമയം എ​ൻ​ജി​​​നി​​​യ​റിം​ഗ് ​കോ​ഴ്സ് ​പ്ര​വേ​ശ​നത്തി​ന് ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ 18​ ​ന് ​വൈ​കി​ട്ട് 4​ ​മ​ണി​ ​വ​രെ​ ​ പ്രവേശന പരീക്ഷ കമ്മി​ഷണർ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in