തൃശൂർ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കിൽ വിമർശനം

Wednesday 16 July 2025 12:33 AM IST

തിരുവനന്തപുരം : തൃശൂർ ജില്ലാ സമ്മേളനത്തിലെ അസാധാരണ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ജില്ലാ സമ്മേളനം നിയന്ത്രിച്ച നേതൃത്വത്തിന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും വിമർശനം.

ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ജില്ലാ സമ്മേളനത്തിൽ നിന്നും നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ ഇറങ്ങിപ്പോയ നടപടി സംഭവിച്ചു കൂടാത്തതാണ് .

പാർട്ടി സംസ്ഥാന സെക്രട്ടറിയടക്കം സമ്മേളനത്തിലുണ്ടായിരുന്നു. മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കിയതിനെ സംബന്ധിച്ച് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താൻ തൃശൂരിലെ പാർട്ടി നേതൃത്വത്തിനോ സംസ്ഥാന നേതാക്കൾക്കോ സാധിച്ചില്ല. ബ്രാഞ്ചു മുതൽ മണ്ഡലം സമ്മേളനങ്ങൾ വരെ വിവാദങ്ങൾ ഇല്ലാതെയാണു മുന്നോട്ടു പോയത്. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് പോകാനിരിക്കെ തൃശൂരിലെ സംഭവം പാർട്ടിയുടെ സൽപ്പേരിനെയും ബാധിച്ചു.

മുകുന്ദനെയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്താൻ നേതൃത്വം സന്നദ്ധമാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി പുനരാലോചന നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളായിരുന്നു പ്രധാന അജണ്ട. ഇന്നും സംസ്ഥാന കൗൺസിൽ തുടരും.

കെ.​ഇ.​ ​ഇ​സ്‍​മ​യി​ലി​ന്റെ അം​ഗ​ത്വം​ ​പു​തു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​ഇ.​ഇ​സ്‌​മ​യി​ന്റെ​ ​പാ​ർ​ട്ടി​ ​മെ​മ്പ​ർ​ഷി​പ്പ് ​പു​തു​ക്കി​ ​ന​ൽ​കാ​ൻ​ ​സി.​പി.​ഐ​ ​എ​ക്സി​ക്യു​ട്ടീ​വി​ൽ​ ​തീ​രു​മാ​നം.​ ​പാ​ർ​ട്ടി​ ​മെ​മ്പ​ർ​ഷി​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​നി​ല​വി​ൽ​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​തു​ട​രു​ന്ന​ ​കെ.​ഇ.​ഇ​സ്മാ​യി​ലി​ന് ​മെ​മ്പ​ർ​ഷി​പ്പ് ​പു​തു​ക്കി​ ​ന​ൽ​കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​പൊ​തു​വി​ൽ​ ​ഉ​യ​ർ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​തീ​രു​മാ​നം.​ ​പി.​ ​രാ​ജു​വി​ന്റെ​ ​മ​ര​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​കെ.​ഇ.​ ​ഇ​സ്മ​യി​ൽ​ ​ന​ട​ത്തി​യ​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ളെ​ ​തു​ട​ർ​ന്നാ​ണ് ​ആ​റു​മാ​സ​ത്തേ​ക്ക് ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ലാ​യി​രു​ന്നു​ ​സ​സ്‌​പെ​ൻ​ഷ​ൻ.

സി.​സി.​മു​കു​ന്ദ​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം

തൃ​ശൂ​ർ​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ക​ടു​ത്ത​ ​അ​തൃ​പ്തി​ ​അ​റി​യി​ക്കു​ക​യും​ ​സ​മ്മേ​ള​നം​ ​പൂ​ർ​ത്തി​യാ​കും​ ​മു​ൻ​പ് ​ഇ​റ​ങ്ങു​പ്പോ​രു​ക​യും​ ​ത​ന്റെ​ ​പ്ര​തി​ഷേ​ധം​ ​പ​ര​സ്യ​മാ​യി​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ ​സി.​സി.​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​യെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​നീ​ക്കം.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​മു​കു​ന്ദ​നെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​വി​ളി​പ്പി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത്,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​യെ​ ​പി​ണ​ക്കു​ന്ന​ത് ​ഉ​ചി​ത​മ​ല്ലെ​ന്ന​ ​വി​ല​യി​രു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ച​ർ​ച്ച​യ്ക്കു​ ​വി​ളി​ച്ചി​രി​ക്കു​ന്ന​ത്.