ഓടിക്കൊണ്ടിരുന്ന ട്രാൻ. ബസിൽ തീപിടിത്തം

Wednesday 16 July 2025 12:34 AM IST

അ​ഞ്ചൽ: ഡീ​സൽ ചോർ​ച്ച​യെ തു​ടർ​ന്ന് അ​ഞ്ച​ലിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.എ​സ്.ആർ.ടി.സി ബ​സി​ന്റെ മുൻ​വ​ശ​ത്ത് നേ​രി​യ തീ​പി​ടി​ത്തം. അൽപ്പനേരം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യെ​ങ്കി​ലും യു​വാ​വി​ന്റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലിൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് 6.30 ഓ​ടെ അ​ഞ്ചൽ വ​ട്ട​മൺ പാ​ല​ത്തി​ന് സ​മീ​പ​ത്തെ പെ​ട്രോൾ പ​മ്പി​ന് മുൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​യ്​ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ലാ​ണ് തീ​യും പു​ക​യും ക​ണ്ട​ത്. ബ​സി​ന് പി​ന്നിൽ ബൈ​ക്കിൽ വ​രു​ക​യാ​യി​രു​ന്ന അ​ഞ്ചൽ സ്വ​ദേ​ശി അ​ന​സ്റ്റിൻ ബ​സി​ന്റെ പി​ന്നിൽ നി​ന്ന് ഡീ​സൽ ചോ​രു​ന്ന​ത് ശ്ര​ദ്ധി​ച്ചു. ഉ​ടൻ ഡ്രൈ​വ​റെ വി​വ​രം ധ​രി​പ്പി​ച്ച് ബ​സ് നി​റു​ത്തി​ച്ചു. തീ​യും പു​ക​യും പ​ടർ​ന്ന​തോ​ടെ സമീപത്തെ പ​മ്പ് ജീ​വ​ന​ക്കാർ ഓ​ടി​യെ​ത്തി ഫ​യ​ർ എക്സ്റ്റിംഗ്യൂഷർ ഉ​പ​യോ​ഗി​ച്ച് തീ അ​ണ​ച്ചു. ഇ​തി​നി​ടെ യാ​ത്ര​ക്കാ​രെ ബ​സിൽ നി​ന്ന് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് അ​ഞ്ചൽ പൊ​ലീ​സും പു​ന​ലൂ​രിൽ നി​ന്ന് ഫ​യർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന​യിൽ ബ​സി​ന്റെ ഡീ​സൽ ടാ​ങ്കി​ന് ചോർ​ച്ച​യു​ള്ള​താ​യി ക​ണ്ടെ​ത്തി.