മാനനഷ്‌ടക്കേസിൽ രാഹുലിന് ജാമ്യം

Wednesday 16 July 2025 12:40 AM IST

ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ലക്‌നൗവിലെ പ്രത്യേക കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. 20,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമായിരുന്നു ജാമ്യവ്യവസ്ഥ. ആഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മുൻ ഡയറക്‌ടർ ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് ഹർജിക്കാരൻ. അതി‌ർത്തിയിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം കായികമായി കൈകാര്യം ചെയ്യുകയാണെന്ന് രാഹുൽ പറഞ്ഞെന്നാണ് ആരോപണം.