മുഖ്യമന്ത്രി തിരിച്ചെത്തി
Wednesday 16 July 2025 12:42 AM IST
തിരുവനന്തപുരം: യു.എസിലെ മയോക്ളിനിക്കിൽ തുടർ ചികിത്സയ്ക്ക് പോയിരുന്ന മുഖ്യമന്ത്രി പിണറായിവിജയൻ ഇന്നലെ പുലർച്ചെ തിരിച്ചെത്തി. പത്തു ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം വിദേശത്തേക്ക് പോയത്.യു.എസിൽ നിന്ന് ദുബായിൽ എത്തിയ മുഖ്യമന്ത്രി മകന്റെ വീട്ടിൽ ഒരു ദിവസം തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. ഭാര്യ കമലയ്ക്കൊപ്പം ഇന്നലെ പുലർച്ചെ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഡി.ജി.പി റവാഡ ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സ്വീകരിച്ചു. ഇന്നലെ അദ്ദേഹം ഓഫീസിലെത്തിയില്ല. പൊതുപരിപാടികളിലും പങ്കെടുക്കാതെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലായിരുന്നു. നാളെ പതിവ് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.