എഫ്.സി.ഐ ഗോഡൗണിലേക്ക് എ.ഐ.വൈ.എഫ് മാർച്ച്
കൊല്ലം: ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം.കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ് അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എ.അധിൻ, ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ, നേതാക്കളായ യു.കണ്ണൻ, ആർ.ശരവണൻ, ആർ.ഷംനാൽ, എസ്.ശ്യാംരാജ് എന്നിവർ സംസാരിച്ചു. ചിന്നക്കട എം.എൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ എക്സി. അംഗങ്ങളായ ഡി.എൽ.അനുരാജ്, പ്രിജി ശശിധരൻ, ആർ.ഹരീഷ്, എസ്.രാജിലാൽ, എം.ബി.നസീർ, വി.ആർ.ആനന്ദ്, എസ്.എസ്.കണ്ണൻ, അനന്തു.എസ് പോച്ചയിൽ, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ടി.എസ്.നിധീഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്.ശ്രീരശ്‌മി നന്ദിയും പറഞ്ഞു.