സിപിഐ നേതാവ് ആർ.എസ്.പി.യിൽ ചേർന്നു
ഓയൂർ: സി.പി.ഐ നേതാവും ബി.കെ.എം.ബി. നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ വെളിയം അശോകൻ ആർ.എസ്.പി.യിൽ ചേർന്നു. ഓടനാവട്ടത്തെ ആർ.എസ്.പി ഓഫീസിൽ നടന്ന വെളിയം എൽ.സി. ജനറൽബോഡി യോഗത്തിൽ വെച്ച് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എസ്.ഗോപകുമാറും വെളിയം ഉദയകുമാറും ചേർന്ന് പാർട്ടി പതാക നൽകി അദ്ദേഹത്തെ സ്വീകരിച്ചു.ആർ.എസ്.പി വെളിയം എൽ.സി.സെക്രട്ടറി കുടവട്ടൂർ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെളിയം ഉദയകുമാർ, ആർ. ഉദയകുമാർ, മുട്ടറ മുരളി, അശോകൻ പുതുവീട്, വെളിയം നെൽസേനദ്രൻ, ചെപ്ര പാപ്പച്ചൻ, കുടവട്ടൂർ ഉദയകുമാർ, ഉമേഷ് വെളിയം, അനീഷ് കുടവട്ടൂർ, ഷിബു കായില, ഓടനാവട്ടം ജോർജുകുട്ടി, വേളൂർ ജോയ്, നെടുംപണ തോമസ്, അമ്മിണി ആറ്റുവാരം, ശശിധരൻ പിള്ള, ബാലചന്ദ്രൻ പിള്ള, മധുസൂദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.