താത്കാലിക വി.സി: ഗവർണർക്ക് പാനൽ കൈമാറി
Wednesday 16 July 2025 12:57 AM IST
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി താത്കാലിക വി.സി നിയമനത്തിന് ഗവർണർക്ക് പാനൽ കൈമാറി സർക്കാർ. ഡോ.ജയപ്രകാശ്, ഡോ.പ്രവീൺ, ഡോ.ആർ.സജീബ് എന്നിവരാണ് സാങ്കേതിക യൂണിവേഴ്സിറ്റി പാനലിൽ ഉള്ളത്. താത്കാലിക വി.സി നിയമനം സർക്കാരിന്റെ പാനലിൽ നിന്നു വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ സിംഗിൾ ബഞ്ച് ഉത്തരവ് വന്നപ്പോഴും സർക്കാർ മൂന്നംഗ പാനൽ കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പാനൽ കൈമാറിയത്. മുഖ്യമന്ത്രിയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ.