കെ.വി.വി.ഇ.എസ് ജനറൽ ബോഡി

Thursday 17 July 2025 12:14 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് പേട്ട യൂണിറ്റ് കൺവെൻഷൻ മണ്ഡലം ട്രഷറർ പി എം അജ്മൽ ഉദ്ഘാടനം ചെ​യ്യുന്നു

ഫറോക്ക്​ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് പേട്ട യൂണിറ്റ് ജനറൽ ബോഡി യോഗം ​ മണ്ഡലം ട്രഷറർ പി.എം അജ്മൽ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പി ബഷീർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി കരാട്ടിയാട്ടിൽ ബീരാൻ മുഖ്യാതിഥിയായി. ആ ർ പ്രസാദ്,എം കെ അപ്പൂട്ടി, സി മുഹമ്മദ്, പി ദേവദാസ് ​ എന്നിവർ സംസാരിച്ചു. റോഡ് വികസനത്തിന്റെ പേരിൽ വ്യാപാരികളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും ​വർഷങ്ങളായി ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്ന ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര മേഖലയെ അവഗണിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.