ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
Thursday 17 July 2025 12:23 AM IST
കുറ്റ്യാടി: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, ചൂരണിമലയിലെ ജനവാസ മേഖലയിൽ കഴിയുന്ന കുട്ടിയാനയെ ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി സി.പി.എം ചാത്തങ്കോട്ട് നട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം കെ.ടി മനോജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തൻങ്കോട്ട് നട ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ വിജയൻ സ്വാഗതം പറഞ്ഞു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ചന്ദ്രി, ജില്ലാ കമ്മിറ്റി അംഗം ടി.കെ മോഹൻ ദാസ് എന്നിവർ പ്രസംഗിച്ചു.