കെ.എസ്.ടി.യു കുറ്റവിചാരണ
Thursday 17 July 2025 12:28 AM IST
ഫറോക്ക് : വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെ.എസ്.ടി.യു സംഘടിപ്പിച്ച കുറ്റവിചാരണ ഫറോക്ക് എ.ഇ.ഒ ഓഫീസിനു മുന്നിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി.കെ അസീസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി സുഹൈൽ അദ്ധ്യക്ഷ വഹിച്ചു. അവകാശ പത്രിക എ.ഇ.ഒയ്ക്ക് സമർപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി അബ്ദുൽ നാസർ, കോഴിക്കോട് റവന്യൂ ജില്ലാ സെക്രട്ടറി വി.പി.എ ജലീൽ, ഉപജില്ലാ സെക്രട്ടറി കെ ഫസലുറഹ്മാൻ, ജോ. സെക്രട്ടറി എം. ജഹാഷലി എന്നിവർ പ്രസംഗിച്ചു. ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്ന നിയമന അംഗീകാര ഫയലുകൾ തീർപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.