കടകളിൽ മണ്ണെണ്ണ ലഭ്യമാക്കണമെന്ന്

Thursday 17 July 2025 12:02 AM IST
മണ്ണെണ്ണ

കോഴിക്കോട്: വിതരണത്തിനായി അനുവദിച്ച ജൂലായ്‌, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മണ്ണെണ്ണ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. കോഴിക്കോട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണെണ്ണ ഏറ്റെടുക്കാത്ത മൊത്തം വിതരണക്കാരെ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കണം. ഏഴോളം മൊത്തവിതരണക്കാർ ഉണ്ടായിരുന്ന താലൂക്കിൽ ഇപ്പോൾ രണ്ടെണ്ണമേ നിലവിലുള്ളൂ. കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിൽ മൊത്ത വിതരണക്കാർ തീരെയില്ല.സുരക്ഷിതത്വം ഇല്ലാത്ത വാഹനത്തിൽ മണ്ണെണ്ണ കയറ്റി കൊണ്ടുപോകുവാൻ നിയമപരമായി അനുവാദമില്ലാത്തതിനാൽ വാതിൽ പടിയിലൂടെ വിതരണം നടത്തണമെന്നും താലൂക്ക് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എം.പി സുനിൽകുമാർ, പി രഘുമക്കുറിപ്പ്, രാധാകൃഷ്ണൻ ചൂലൂർ എന്നിവർ പ്രസംഗിച്ചു.