നാദാപുരം പഞ്ചായത്ത് ഓറിയന്റേഷൻ പ്രോഗ്രാം
നാദാപുരം: സിവിൽ സർവീസ് തത്പരരായ വിദ്യാർത്ഥികൾക്കായി നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജു നാരായണസ്വാമി പ്രസംഗിച്ചു. ഇന്ത്യൻ സിവിൽ സർവീസ് എന്നത് കുട്ടി മദാമ്മമാരുടെയും കുട്ടി സായിപ്പന്മാരുടെയും സങ്കേതമല്ലെന്നും സാധാരണക്കാരന്റെ വേദന തിരിച്ചറിഞ്ഞ് രാഷ്ട നിർമ്മാണത്തിലേർപ്പെടുന്ന മനുഷ്യത്വമുള്ളവരുടെ സേവന പാതയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. മുഹമ്മദ് റോഷൻ സിവിൽ സർവീസിന്റെ ലോകം എന്ന വിഷയം അവതരിപ്പിച്ചു.
ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി തുടർന്ന് സ്ഥിരം കോച്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അറിയിച്ചു. രജിസ്റ്റർ ചെയ്ത 275 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.