ദുരന്തനിവാരണം: പരിശീലനം ആരംഭിച്ചു
Wednesday 16 July 2025 8:49 PM IST
കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങളിൽ പ്രീഹോസ്പിറ്റൽ വൈദ്യസഹായം നൽകുന്ന 'സെർച്ച് ആൻഡ് റെസ്‌ക്യൂ മെഡിസിൻ' പരിശീലനം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുമായി സഹകരിച്ച് സിവിൽ ഡിഫൻസ്, ആപ്ദാ മിത്ര സംഘങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പരിശീലനം ഉദ്ഘാടനം ചെയ്‌തു. എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്തൽ സയൻസസിന്റെ മാനേജിംഗ് ഡയറക്ടർ നാസർ കിളിയമണ്ണിൽ, യു.കെയിലെ പ്രൊഫ. റിച്ചാർഡ് ലിയോൺ, യു.എ.ഇയിലെ റെസ്‌പോൺസ് പ്ലസ് മെഡിക്കൽ സി.ഇ.ഒ ഡോ. റോഹിൽ രാഘവൻ, ജെസ് ഹാർവുഡ്, റാൽഫ് മൈക്കിൾ എ. ഇഗ്‌നേഷ്യോ, പ്രദീപ് ജി.എസ്, പ്രദീപ് പാമ്പലത്ത് എന്നിവർ സംസാരിച്ചു.