യോഗ സിലബസിൽ ഉൾപ്പെടുത്തണം
Wednesday 16 July 2025 9:20 PM IST
കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളിൽ യോഗയ്ക്ക് നൽകുന്ന പ്രാമുഖ്യം കേരള സിലബസി ലും നൽകണമെന്ന് ഇന്ത്യൻ യോഗ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് യോഗരത്‌ന കെ.പി ഭാസ്‌കരമേനോൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ പഴമക്കാരടക്കം ഒട്ടേറെ യോഗാചാര്യന്മാരുണ്ട്. അവരുടെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ സർക്കാർ ശ്രമിക്കുന്നത് ഉചിതമായിരിക്കും. ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ യോഗയുടെ ഗുണഗണങ്ങൾ എല്ലാവരിലും എത്തിക്കാൻ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ യോഗ സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജൻ പോൾ, എം.എം. സലിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.