മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Wednesday 16 July 2025 10:00 PM IST
കൊച്ചി: എറണാകുളം ബോൾഗാട്ടിക്ക് സമീപം എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് എളവുങ്കൽ വീട്ടിൽ അഖിൽ ജോസഫ് (35) പിടിയിലായി. 2.63 ഗ്രാംഎം.ഡി.എം.എയും 3.76 ഗ്രാം ഹാശിഷ് ഓയിലുമായാണ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പി അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.