പുതിയ മോട്ടോ ജി 96 5ജി സ്മാർട്ട്ഫോൺ വിപണിയിൽ
Thursday 17 July 2025 1:35 AM IST
കൊച്ചി: മോട്ടോറോള ജി സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി96 5ജി പുറത്തിറക്കി. ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്സെഡ് 3ഡി കർവ്ഡ് പി.ഒ.എൽ.ഇ.ഡി എഫ്.എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എ.ഐ, 4കെ വീഡിയോ റെക്കാർഡിംഗ്, 50 എം.പി ഓ.ഐ.എസ് സോണി ലിറ്റിയ 700സി ക്യാമറ, സ്നാപ് ഡ്രാഗൺ 7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ.
ഭാരം കുറഞ്ഞ മോട്ടോ ജി96, 5500 എം.എച്ച് ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു. പാന്റോൺക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനർ പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓർക്കിഡ്, ഡ്രെസ്ഡൻ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. 17,999 രൂപയാണ് പ്രാരംഭ വില.