എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്ര ദൗ‌‌ർഭാഗ്യകരമെന്ന് ഹൈക്കോടതി

Thursday 17 July 2025 12:00 AM IST

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ എ.ഡി.ജി.പി എം.ആർ.അജിത്‌കുമാർ, സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടർ യാത്ര നടത്തിയത് ഏറെ ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയിൽ ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് നേരത്തെ വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും കോടതി പരാമർശിച്ചു. സംഭവത്തിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോ- ഓർഡിനേറ്ററുടെ വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ 12, 13 തീയതികളിലാണ് എ.ഡി.ജി.പി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും പൊലീസിന്റെ ട്രാക്ടറിൽ യാത്രചെയ്തത്. ഇതു നിയമലംഘനമാണെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി പരിഗണിച്ചത്. എ.ഡി.ജി.പിയിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടർ ഡ്രൈവർക്കെതിരെ പമ്പ സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഡ്രൈവറാണോ യാത്രക്കാരനാണോ ഇതിൽ കുറ്റക്കാരനാവുകയെന്ന് കോടതി ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കായി സന്നിധാനത്ത് ആംബുലൻസ് ലഭ്യമാണല്ലോയെന്നും പറഞ്ഞു.

എ.​ഡി.​ജി.​പി​യെ​ ​ട്രാ​ക്ട​റിൽ ക​യ​റ്റി​യ​ത് ​എ​സ്.​പി പ​റ​ഞ്ഞി​ട്ടെ​ന്ന്ഡ്രൈ​വർ

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​എ.​ഡി.​ജി.​പി.​ ​എം.​ആ​ർ.​അ​ജി​ത് ​കു​മാ​റി​നെ​ ​ട്രാ​ക്ട​റി​ൽ​ ​ക​യ​റ്റി​യ​ത് ​പ​ത്ത​നം​തി​ട്ട​ ​എ​സ്.​പി​ ​വി.​ജി.​ ​വി​നോ​ദ് ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റും​ ​ട്രാ​ക്ട​ർ​ ​ഡ്രൈ​വ​റു​മാ​യ​ ​വി​വേ​ക് ​പ​മ്പാ​ ​പൊ​ലീ​സി​ൽ​ ​മൊ​ഴി​ ​ന​ൽ​കി. പൊ​ലീ​സി​ന്റെ​ ​സാ​ധ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ട്രാ​ക്ട​റി​ലാ​ണ് ​എ.​ഡി.​ജി.​പി​ ​പ​മ്പ​യി​ൽ​ ​നി​ന്ന് ​സ​ന്നി​ധാ​ന​ത്തേ​ക്കും​ ​തി​രി​ച്ചും​ ​യാ​ത്ര​ ​ചെ​യ്ത​ത്.​ ​പൊ​ലീ​സ് ​ഡ്രൈ​വർവി​വേ​കാ​ണ് ​ട്രാ​ക്ട​ർ​ ​ഓ​ടി​ച്ച​ത്.​ 12​ന് ​രാ​ത്രി​ 9.05​ന് ​സ്വാ​മി​ ​അ​യ്യ​പ്പ​ൻ​ ​റോ​ഡി​ലെ​ ​സി.​സി​ ​ക്യാ​മ​റാ​ ​നി​രീ​ക്ഷ​ണ​മി​ല്ലാ​ത്ത​ ​ചെ​ളി​ക്കു​ഴി​ ​ഭാ​ഗ​ത്തു​ ​വ​ച്ചാ​ണ് ​എ.​ഡി.​ജി.​പി​യും​ ​പി.​എ​സ്.​ഒ​യും​ ​ട്രാ​ക്ട​റി​ൽ​ ​ക​യ​റി​യ​ത്.​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​ ​പ​മ്പാ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു. സ​ന്നി​ധാ​ന​ത്തേ​ക്ക് ​ട്രാ​ക്ട​റി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ദേ​വ​സ്വം​ ​ബ​ഞ്ച് 2011​ൽ​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ഇ​ത് ​ലം​ഘി​ച്ചാ​ണ് ​എ.​ഡി.​ജി.​പി​യും​ ​പി.​എ​സ്.​ഒ​യും​ ​യാ​ത്ര​ ​ചെ​യ്ത​ത്.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.