പൂരം കലക്കൽ: അജിത്തിനെതിരെ നടപടിയെടുക്കാം

Thursday 17 July 2025 12:00 AM IST

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ. സർക്കാരിന് യുക്തമായ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

മേൽനോട്ടത്തിലും ഏകോപനത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് ശേഖ് ദർവേഷിന്റെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂര സ്ഥലത്ത് എത്തിയില്ല..

ദേവസ്വം ഭാരവാഹികളും സിറ്റി പൊലീസ് കമ്മിഷണറുമായി പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി കെ.രാജൻ പറഞ്ഞപ്പോൾ, താൻ സ്ഥലത്തുണ്ടാവുമെന്നും ഇടപെടാമെന്നുമായിരുന്നു അജിത്തിന്റെ മറുപടി. പൂരം തടസ്സപ്പെട്ടപ്പോൾ പല തവണ എ.ഡി.ജി.പിയെ ഔദ്യോഗിക ഫോണിലും പേഴ്‌സണൽ നമ്പരിലേക്കും മന്ത്രി ആവർത്തിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഉറങ്ങിപ്പോയെന്നായിരുന്നു അജിത്തിന്റെ മൊഴി.

ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോകേണ്ടതില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത്.

പൂ​രം​ ​വി​വാ​ദം​:​ ​മ​റു​പ​ടി​യി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു​ ​കെ.​രാ​ജൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​ർ​ ​പൂ​രം​ ​വി​വാ​ദ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.​ ​ഏ​തെ​ങ്കി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള​ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​ല്ല​ ​താ​ൻ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ക​ല​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ൾ​ ​മാ​ത്ര​മാ​ണ് ​ക​ണ്ട​ത്.​ ​കേ​ട്ട​റി​വ് ​മാ​ത്ര​മെ​യു​ള്ളൂ.​ ​പ്ര​തി​ക​രി​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ​ ​അ​പ്പോ​ൾ​ ​പ്ര​തി​ക​രി​ക്കാം.​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​ ​അ​ജി​ത് ​കു​മാ​റി​ന്റെ​ ​ട്രാ​ക്ട​ർ​ ​യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ന്,​ ​'​വ​ക​തി​രി​വ് ​എ​ന്ന​ത് ​ഓ​രോ​രു​ത്ത​രും​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും​ ​അ​ത് ​ഏ​തെ​ങ്കി​ലും​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​നി​ന്നോ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നോ​ ​പ​ഠി​പ്പി​ക്കേ​ണ്ട​ ​കാ​ര്യ​മ​ല്ലെ​ന്നും​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​ശൈ​ലി​യും​ ​സ്വ​ഭാ​വ​വും​ ​അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

എ.​ഡി.​ജി.​പി​ ​അ​ജി​ത്തി​ന്റെ അ​ന​ധി​കൃ​ത​ ​സ്വ​ത്ത്: കേ​സ് ​ഡ​യ​റി​ ​ഹാ​ജ​രാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​ ​അ​ജി​ത്കു​മാ​റി​ന്റെ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​കേ​സ് ​ഡ​യ​റി​യും​ ​വി​ജി​ല​ൻ​സ് ​സ​ർ​ക്കാ​രി​ന് ​സ​മ​ർ​പ്പി​ച്ച​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടും​ 25​ ​ന് ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​എ.​ ​മ​നോ​ജ് ​ഉ​ത്ത​ര​വി​ട്ടു.​ ​പ​രാ​തി​ക്കാ​ര​നാ​യ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​നാ​ഗ​രാ​ജ് ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണീ​ത്. വി​ജി​ല​ൻ​സ് ​എ​സ്.​ ​പി​ ​ഷി​ബു​ ​പാ​പ്പ​ച്ച​ൻ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​പ​ക​ർ​പ്പ് ​മാ​ത്ര​മാ​ണെ​ന്നും​ ​അ​ത് ​ആ​രും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ​ ​തി​രി​മ​റി​ ​സം​ശ​യി​ക്കു​ന്ന​താ​യും​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​വാ​ദി​ച്ചി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​യ​ഥാ​ർ​ത്ഥ​ ​റി​പ്പോ​ർ​ട്ട് ​ഹാ​ജ​രാ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ക​വ​ടി​യാ​റി​ല്‍​ 70​ ​ല​ക്ഷം​ ​രൂ​പ​ ​വില

വ​രു​ന്ന​ ​പ​ത്ത് ​സെ​ന്റ് ​സ്ഥ​ലം​ ​വാ​ങ്ങി​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​കെ​ട്ടി​ടം​ ​പ​ണി​ത​ത് ​മാ​ത്ര​മാ​ണ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ച്ച​തെ​ന്നും​ ​അ​ജി​ത്തി​നെ​ ​ര​ക്ഷ​പെ​ടു​ത്താ​നാ​ണ് ​അ​ന്വേ​ഷ​ണ​മെ​ന്നു​മാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​ആ​രോ​പ​ണം.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​പി.​വി​ ​അ​ൻ​വ​ർ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നേ​ര​ത്തേ​ ​അ​ന്വേ​ഷി​ച്ച​താ​യ​തി​നാ​ൽ​ ​ഇ​നി​യും​ ​മ​റ്റൊ​രു​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​വി​ജി​ല​ൻ​സ് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​വീ​ണ​ ​സ​തീ​ശ​ന്റെ​ ​നി​ല​പാ​ട്.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് ​കേ​സ് ​ഡ​യ​റി​യും​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​നി​ർ​ദ്ദേ​ശി​ച്ച് ​ഇ​റ​ക്കി​യ​ ​ഉ​ത്ത​ര​വും​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​പൂ​ർ​ണ്ണ​ ​രൂ​പ​വും​ ​ഹാ​ജ​രാ​ക്കാ​ൻ​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ട​ത്.