നെല്ല് സംഭരണ കുടിശിക; 150 കോടി അനുവദിക്കണം, സംഭരിക്കുന്ന നെല്ലിന് പിറ്റേന്ന് പണം നൽകണം

Thursday 17 July 2025 12:03 AM IST

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് കർഷകർക്ക് കുടിശിക ഇനത്തിൽ 150 കോടി രൂപ കൂടി അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപ സമിതി യോഗം ശുപാർശ ചെയ്തു.ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും.നേരത്തേ 100 കോടി രൂപ അനുവദിച്ചിരുന്നു.

500 കോടിയാണ് നെൽ കർഷകർക്കുള്ള കുടിശിക.

നെല്ല് സംഭരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകണമെന്നതാണ് മറ്റൊരു ശുപാർശ. കേന്ദ്രം സബ്‌സിഡി അനുവദിക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾക്ക് പണം തിരികെ നൽകും. സഹകരണ സംഘങ്ങളുടെ പലിശ അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാനും അഞ്ചു മന്ത്രിമാർ ഉൾപ്പെട്ട യോഗത്തിൽ ധാരണയായി.

നെല്ല് സംഭരണത്തിനുള്ള സംസ്ഥാന പ്രോത്സാഹന ബോണസായ കിലോയ്ക്ക് 5.20 രൂപ വീതമുള്ള തുക കൃഷിയിറക്കുമ്പോൾ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകണമെന്ന വി.കെ. ബേബി കമ്മിറ്റി ശുപാർശയും ഉപസമിതി ചർച്ച ചെയ്തു. എന്നാൽ, കൃഷിയിറക്കുമ്പോൾ തന്നെ സംസ്ഥാന വിഹിതം നൽകണമെന്ന ശുപാർശ ഉപസമിതി അംഗീകരിച്ചില്ല. കർഷകർക്കുളള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനാകുമോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. നെല്ല് സംഭരണ രീതിയിൽ സമ്പൂർണ അഴിച്ചുപണി നിർദ്ദേശിക്കുന്ന വി.കെ ബേബി കമ്മിറ്റി റിപ്പോർട്ട് തത്ത്വത്തിൽ അംഗീകരിച്ചു.

നെല്ല് സംഭരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായവും പിന്തുണയും നേടുന്നതിനുള്ള സാധ്യത പരിശോധിച്ചു റിപ്പോർട്ട് നൽകാൻ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറെ ചുമതലപ്പെടുത്തി. നെല്ലു സംഭരണവുമായി ബന്ധപ്പെട്ടു പരാതി- പരിഹാര നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും.

റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ​വേ​ണം

നെ​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​യ​ഥാ​സ​മ​യം​ ​പ​ണം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​വി​വി​ധ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​റി​വോ​ൾ​വിം​ഗ് ​ഫ​ണ്ട് ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് ​ബേ​ബി​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​പ്ര​ധാ​ന​ ​ശു​പാ​ർ​ശ​ക​ളി​ലൊ​ന്ന്.​ ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​ന് ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ക​ർ​ഷ​ക​രു​ടെ​ ​ക​മ്പ​നി​ക​ൾ,​ ​അം​ഗീ​കൃ​ത​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ൾ,​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നു​ള്ള​ ​മി​ല്ലു​ക​ൾ​ ​എ​ന്നി​വ​യെ​യും​ ​സ​ഹ​ക​രി​പ്പി​ക്ക​ണം.​ഇ​തി​ന് ​ത​മി​ഴ്നാ​ട്ടി​ൽ​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള​ ​സം​ഭ​ര​ണ​ ​രീ​തി​ ​മാ​തൃ​ക​യാ​ക്കാ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.