ഉമ്മൻചാണ്ടി അനുസ്മരണം
Thursday 17 July 2025 12:35 AM IST
പത്തനംതിട്ട : ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികാചരണ പരിപാടികളോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് പത്തനംതിട്ട രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
അനുസ്മരണ സമ്മേളനം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ. പഴകുളം മധു എന്നിവർ പ്രസംഗിക്കും. ചരമവാർഷിക ദിനമായ18ന് ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിക്കും. 18ന് രാവിലെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും ജില്ലയിൽ നിന്നുള്ളവർ പങ്കെടുക്കും.