കോളജ് സ്‌പോർട്‌സ് ലീഗ് മത്സരങ്ങൾ ഇന്നുമുതൽ
Wednesday 16 July 2025 11:50 PM IST
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗിലെ (സി.എസ്.എൽ) ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തുടക്കമാകും. രാജ്യത്ത് ആദ്യമായി കോളേജ് തലത്തിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗ് സംഘടിപ്പിക്കുന്നത്.
രണ്ട് മത്സരങ്ങളാണ് ഇന്നുള്ളത്. വൈകിട്ട് നാലിന് രണ്ട് ഗ്രൗണ്ടുകളിലായി സമോറിൻസ കാലിക്കറ്റും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സ്റ്റിയും തമ്മിലും എം.എ കോളേജും ശ്രീ കേരളവർമ്മ കോളേജും തമ്മിലാണ് മത്സരങ്ങൾ.
നാളെയാണ് ലീഗിന്റെ ഔദ്യോഗികഉദ്ഘാടനം. കായിക മന്ത്രി വി അബ്ദുറഹിമാൻ ,വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ, ഐ എം വിജയൻ തുടങ്ങിയവർ പങ്കെടുക്കും.