ശ്രീനാരായണ ലീഗൽ സ്റ്റഡീസി​ൽ ദ്വി​വത്സര എൽ.എൽ.എം

Thursday 17 July 2025 12:50 AM IST

കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2025-26 അദ്ധ്യയന വർഷത്തെ ദ്വിവത്സര എൽ.എൽ.എം (കോൺസ്റ്റിറ്റ്യൂഷണൽ ലാ) കോഴ്സി​ൽ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാതെ എൽ.എൽ.ബി കരസ്ഥമാക്കിയിരിക്കണം. അപേക്ഷ ഫോറം 25 മുതൽ, 1000 രൂപ ഫീസ് അടച്ച് കോളേജി​ൽ നി​ന്ന് നേരി​ട്ട് വാങ്ങാം. അല്ലെങ്കി​ൽ www.sngcls.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പ്രിൻസിപ്പലി​ന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന 1000 രൂപ ഡി.ഡി സഹിതം അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സിയുടെടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കി​ന്റെ പകർപ്പ് ഉണ്ടാവണം. ഫോൺ: 0474-2747770.

കോളേജി​ൽ പഞ്ചവത്സര ബി.എ, ബി.ബി.എ, ബി.കോം എൽ.എൽ.ബി കോഴ്‌സുകളിൽ ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം 25 മുതൽ 1000 രൂപ ഫീസ് അടച്ച് കോളേജി​ൽ നി​ന്ന് നേരി​ട്ട് വാങ്ങാം. അല്ലെങ്കി​ൽ www.sngcls.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പ്രിൻസിപ്പലി​ന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന 1000 രൂപ ഡി.ഡി സഹിതം അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സിയുടെയും യോഗ്യത പരീക്ഷയുടെയും മാർക്കിന്റെ കമ്പ്യൂട്ടർ പ്രിന്റ് ഉണ്ടായിരിക്കണം. ഫോൺ: 0474-2747770.