രാസവള വില വർദ്ധനവിനെതിരെ പോസ്റ്റോഫീസ് ധർണ

Thursday 17 July 2025 12:05 AM IST
കേരള കർഷക സംഘം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാസവള വിലവർദ്ധനവിനെതിരെ കെ.സി.ടി മുക്ക് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ കർഷക സംഘം കൊല്ലം ജില്ലാ സെന്റർ അംഗം ആർ. അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: രാസവളവില വർദ്ധനവിനെതിരെ കേരള കർഷക സംഘം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വടക്ക് കെ.സി.ടി മുക്കിലെ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

കേരള കർഷക സംഘം ജില്ലാ സെന്റർ അംഗം ആർ.അമ്പിളിക്കുട്ടൻ ധർണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷനായി. കർഷക സംഘം ശൂരനാട് കിഴക്ക് മേഖലാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ശൂരനാട് മേഖലാ കമ്മിറ്റി സെക്രട്ടറി ബ്ലെസൻ പാപ്പച്ചൻ നന്ദിയും പറഞ്ഞു.

ഏരിയ ട്രഷറർ ഗോപാലകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് രചന, കമ്മിറ്റി അംഗം പ്രകാശൻ എന്നിവരും സംസാരിച്ചു.