ഡൈവ്രിംഗ് ടെസ്റ്റ്: അപ്പീൽ നൽകില്ലെന്ന് മന്ത്രി

Thursday 17 July 2025 12:09 AM IST

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് വിഷയത്തിൽ കോടതി വിധി മാനിക്കുന്നുവെന്നും അപ്പീലിന് പോകാനില്ലെന്നും മന്ത്രി കെ.ബി. ഗണേശ്കുമാർ. കോടതിവിധി സർക്കാറിന് എതിരല്ല. പ്രധാന പരിഷ്‌കാരങ്ങളൊന്നും കോടതി തള്ളിപ്പറഞ്ഞിട്ടില്ല. 16 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കേണ്ടെന്ന സർക്കാർ നിർദ്ദേശത്തിലാണ് കോടതിയുടെ തിരുത്ത്. ഇത് അംഗീകരിക്കുന്നു. ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങളിൽ ടെസ്റ്റ് നടത്താമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒപ്പം കൈ കൊണ്ട് മാറ്റാവുന്നു ഗിയർ വാഹനങ്ങളിൽ ടെസ്റ്റ് നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡാഷ്‌ ബോർഡ് കാമറ സ്ഥാപിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂളുകാരെ നിർബന്ധിക്കില്ല.