കർക്കടക വാവുബലി:ശിവഗിരിയിൽ വിപുല ക്രമീകരണങ്ങൾ

Thursday 17 July 2025 12:13 AM IST

ശിവഗിരി : കർക്കടക വാവുബലിക്ക്‌ ശിവഗിരി മഠത്തിൽ വിപുലമായ ക്രമീകരണങ്ങളൊരുക്കി .24ന് പുലർച്ചെ മുതൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റു വൈദികരും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് വലിയ തോതിൽ വിശ്വാസികൾ ബലിതർപ്പണത്തിന് എത്തിച്ചേരും. മഹാഗുരുപൂജ ഉൾപ്പെടെ ശിവഗിരി മഠത്തിൽ നിലവിലുള്ള പൂജകളും നടത്താം. വഴിപാട് കൗണ്ടറുകളിൽ കൂടുതൽപേരുടെ സേവനം ലഭ്യമാക്കും.ബലിതർപ്പണത്തിന് എത്തിച്ചേരുന്നവർക്ക് സഹായത്തിനായി പ്രത്യേക വോളന്റിയർമാരുടെ സേവനം ലഭിക്കും. തലേന്ന് എത്തിച്ചേരുന്നവർക്ക് താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യാം. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് സംവിധാനമുണ്ടാവും. ഗുരുപൂജാ പ്രസാദത്തിനും അന്നദാനത്തിനുമുള്ള കാർഷികവിളകളും പലവ്യഞ്ജനങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഗുരുപൂജ ഹാളിന് സമീപം നൽകാം. ഫോൺ: 9447551499.