കൊട്ടാരക്കരയിൽ ഉമ്മൻചാണ്ടി അനുസ്മരണം
കൊട്ടാരക്കര : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണവും പ്രാർത്ഥനാ സംഗമവും നാളെ രാവിലെ കൊട്ടാരക്കര സി.പി.കെ.പി ലൈബ്രറി ഹാളിൽ നടക്കും. ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9ന് നടക്കുന്ന പ്രാർത്ഥനാ സംഗമം പാത്തല രാഘവൻ ഉദ്ഘാടനം ചെയ്യും. സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷനാകും. ക്ലാപ്പന സുരേഷ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.10ന് നടക്കുന്ന ഉമ്മൻചാണ്ടി ചരമവാർഷികം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി ആർ.രാജശേഖരൻപിള്ള എന്നിവർ മുഖ്യ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. അഡ്വ. കെ. സത്യപാലൻ കോട്ടാത്തല, ശാന്തിനി കുമാരൻ, കെ.എൻ. നടരാജൻ ഉഷസ്, പോൾ രാജ് പൂയപ്പള്ളി, സുശീല മുരളീധരൻ, ശിവരാജൻ മാന്താനം, ഓടനാവട്ടം ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.