കെ.എസ്.ഇ.ബി കുണ്ടറ സെക്ഷൻ  അസി. എൻജി​നീയറെ ഉപരോധിച്ചു 

Thursday 17 July 2025 1:12 AM IST
തുടർച്ചയായ വൈദ്യുതി​ മുടക്കത്തി​ന് പരി​ഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി​ കുണ്ടറ സെക്ഷൻ അസി. എൻജിനീയറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ

കേരളപുരം: ക.എസ്.ഇ.ബി കുണ്ടറ സെക്ഷനു കീഴിലുള്ള ഇളമ്പള്ളൂർ, ഏഴാംകുറ്റി, വെട്ടിലിൽ, കേരളപുരം, മാമൂട്, ഇടവട്ടം മേഖലകളിൽ ചെറിയ മഴയും കാറ്റും ആരംഭിക്കുമ്പോൾത്തന്നെ വൈദ്യുതി​ നി​ലയ്ക്കുന്നതി​ന് ശാശ്വത പരി​ഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കേരളപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക.എസ്.ഇ.ബി കുണ്ടറ സെക്ഷൻ എ.ഇ ഹരിലാലിനെ ഉപരോധിച്ചു. വരുന്ന ആഗസ്റ്റ് മുപ്പതിനകം പ്രദേശത്തെ മുഴുവൻ വൈദ്യുതി പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന എ.ഇയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം. ജയശങ്കറുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പഞ്ചായത്ത് മെമ്പർ വി. നൗഫൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. നിസാമുദ്ദീൻ, മുൻ മണ്ഡലം പ്രസിഡന്റ് ബി. ജോതിർ നിവാസ്, മണ്ഡലം വൈസ് പ്രസിഡന്റ് നവാസ് മാമൂട്, ഇളമ്പള്ളൂർ ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.