തൊടിയൂരിൽ ബി.ജെ.പി റോഡ് ഉപരോധം
Thursday 17 July 2025 1:13 AM IST
തൊടിയൂർ: ബി.ജെ.പി. കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടിയൂർ പഞ്ചായത്തിലെ ഷാപ്പ് മുക്ക് - മാരാരിത്തോട്ടം റോഡ് ഉപരോധിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ജിതിൻ ദേവ് ഉപരോധം ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തിൽ സി.ആർ. മഹേഷ് എം.എൽ.എ പൂർണ പരാജയമാണെന്നും സ്വന്തം പഞ്ചായത്തിലേതുൾപ്പെടെ മണ്ഡലത്തിലെ പ്രധാന റോഡുകൾ പലതും തകർന്നു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് വിനോദ് വന്ദനം അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വിജു കിളിയൻതറ, മണ്ഡലം ജനറൽ സെക്രട്ടറി ആർ. ശംഭു, വൈസ് പ്രസിഡന്റുമാരായ സുഭാഷ് കരയനത്തിൽ, കെ.സി. മണി, അഞ്ജലി ശ്രീകുമാർ, ഏരിയ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മംഗളാനന്ദൻ, സുക്കാർണോ, സത്യരാജൻ, സുരേഷ് കുമാർ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.