സി.വി. പത്മരാജൻ വിശ്വാസവും മതിപ്പും ആർജ്ജിച്ച നേതാവ്: സുധീരൻ

Thursday 17 July 2025 1:41 AM IST

തിരുവനന്തപുരം: കഴിവു​റ്റ സംഘാടകൻ,പ്രഗത്ഭനായ ഭരണാധികാരി,മികച്ച പാർലമെന്റേറിയൻ തുടങ്ങിയ നിലകളിൽ ജനസമൂഹത്തിന്റെ വിശ്വാസവും മതിപ്പും ആർജ്ജിച്ച ജനനേതാവായിരുന്നു സി.വി. പത്മരാജനെന്ന് മുൻ കെ.പി.സി.സി പ്രസിഡ‌ന്റ് വി.എം.സുധീരൻ. അതിര​റ്റ സ്‌നേഹവും വാത്സല്യവും എന്നെന്നും പകർന്നുനൽകിയ കോൺഗ്രസ് തറവാട്ടിലെ കാരണവരായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനായത് ഊഷ്മളമായ ഒരനുഭവമായിരുന്നുവെന്നും സുധീരൻ പറഞ്ഞു.